Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wildfires

Europe

യൂ​റോ​പ്പി​നെ ചാ​ര​മാ​ക്കാ​ൻ "അ​ഗ്നി ഇ​ര​ക​ൾ'; 184 പേ​ർ അ​റ​സ്റ്റി​ൽ

പാ​രീ​സ്: യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം വി​ത​യ്ക്കു​ന്ന കാ​ട്ടു​തീ​യു​ടെ പി​ന്നി​ൽ മ​നഃ​പൂ​ർ​വം തീ​യി​ടു​ന്ന ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളു​ടെ പ​ങ്കു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്ന് ഫ്രാ​ൻ​സി​ൽ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി.

വേ​ന​ൽ​ക്കാ​ലം ആ​രം​ഭി​ച്ച​തു​മു​ത​ൽ കാ​ട്ടു​തീ​യ്ക്ക് കാ​ര​ണ​ക്കാ​രെ​ന്ന സം​ശ​യ​ത്തി​ൽ 184 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ഫ്ര​ഞ്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ലോ​റ​ന്‍റ് ന്യൂ​നെ​സ് അ​റി​യി​ച്ചു.

മ​ധ്യ​ഫ്രാ​ൻ​സി​ലെ ബ്രെ​റ്റാ​ഞ്ഞി​ൽ നി​ന്ന് ര​ണ്ട് സം​ശ​യാ​സ്പ​ദ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

തീ​പി​ടി​ത്ത​മു​ണ്ടാ​യ മേ​ഖ​ല​ക​ളി​ൽ അ​സ്വാ​ഭാ​വി​ക സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രെ പ​ല​ത​വ​ണ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

പു​തി​യ ഉ​ഷ്ണ​ത​രം​ഗം; ആ​ശ​ങ്ക വ​ർ​ധി​ക്കു​ന്നു

ബു​ധ​നാ​ഴ്ച മു​ത​ൽ 42 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള പു​തി​യ ഉ​ഷ്ണ​ത​രം​ഗം എ​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് ഫ്രാ​ൻ​സി​ലും സ്പെ​യി​നി​ലും ഗ്രീ​സി​ലും അ​ധി​കൃ​ത​ർ അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്.

ശ​ക്ത​മാ​യ കാ​റ്റും ഉ​യ​ർ​ന്ന ചൂ​ടും കാ​ട്ടു​തീ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്നു.

സ്പെ​യി​നി​ൽ നി​യ​ന്ത്ര​ണാ​തീ​ത​മാ​യി തീ

​സ്പെ​യി​നി​ലെ കാ​സ്റ്റ​ലോ​ൺ മേ​ഖ​ല​യി​ലെ കാ​ട്ടു​തീ ഇ​പ്പോ​ഴും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ട്ടി​ല്ല. പ​തി​നാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ ഒ​ഴി​പ്പി​ക്ക​ൽ ഭീ​ഷ​ണി​യി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഗ്രീ​സി​ലെ പാ​റോ​സ് ദ്വീ​പി​ൽ ഒ​ഴി​പ്പി​ക്ക​ൽ

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പാ​റോ​സ് ദ്വീ​പി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ് തീ​പി​ടി​ത്തം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് സ​മീ​പ​ത്തെ 10 ഗ്രാ​മ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രെ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി താ​ത്കാ​ലി​ക​മാ​യി ഒ​ഴി​പ്പി​ച്ചു.

ബോ​ർ​ഡോ​യി​ൽ ആ​ശ്വാ​സം

ഫ്രാ​ൻ​സി​ലെ ബോ​ർ​ഡോ​യ്ക്ക് സ​മീ​പം മു​ൻ​ക​രു​ത​ലാ​യി ഒ​ഴി​പ്പി​ച്ചി​രു​ന്ന 57,000 പേ​ർ​ക്ക് സ്ഥി​തി​ഗ​തി​ക​ൾ മെ​ച്ച​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ൻ അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കി.

സ്പെ​യി​നി​ലും ഫ്രാ​ൻ​സി​ലു​മാ​യി ഇ​തു​വ​രെ മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളെ​യാ​ണ് സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​ത്.

മ​നഃ​പൂ​ർ​വം തീ​വ​യ്പ് ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഫ്ര​ഞ്ച് ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up